നിര്‍മ്മാണ പ്രവര്‍ത്തികള്‍ ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ വിലയിരുത്തി

നിര്‍മ്മാണ പ്രവര്‍ത്തികള്‍ ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ വിലയിരുത്തി

കോഴിക്കോട്: രാമല്ലൂര്‍ ഗവ.എല്‍.പി.സ്‌കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണന്‍ വിലയിരുത്തി. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി.

ചുറ്റുമതില്‍, ഗേറ്റ്, കളിസ്ഥലം, ഇന്റര്‍ലോക്ക് പതിക്കല്‍ എന്നിവകൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇവയുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍.ശാരദ, വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.എം.ബഷീര്‍, യുഎല്‍സിസി ഉദ്യോഗസ്ഥന്‍ എം.പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!