വടക്കാഞ്ചേരി ക്വാറി സ്ഫോടനം; ജില്ല കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു

വടക്കാഞ്ചേരി ക്വാറി സ്ഫോടനം; ജില്ല കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു

തൃശൂർ വടക്കാഞ്ചേരിയിൽ നടന്ന ക്വാറി സ്ഫോടനവുമായി സംബന്ധിച്ച് ജില്ല കലക്ടർ എസ് ഷാനവാസ് റിപ്പോർട്ട് സമർപ്പിച്ചു. സർക്കാറിനും ലാൻഡ് റവന്യൂ കമ്മീഷണർക്കുമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തൃശൂർ ആർ.ഡി.ഒയ്ക്ക് ചുമതല നൽകുകയും ചെയ്തു.

തീർത്തും പ്രവർത്തനാനുമതിയില്ലാത്ത ക്വാറിയിലാണ് ഉഗ്രസ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനം എങ്ങനെയാണ് നടന്നത് എന്നതിൽ ഇനിയും വിശദമായ അന്വേഷണം അത്യാവശ്യമാണ്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പരിക്കേറ്റവർ നൽകുന്ന മൊഴി. ഇക്കാര്യത്തിൽ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!