ആശുപത്രിയിൽ വീണ്ടും മോഷ്ടിക്കാനെത്തി പിടിയിലായി

ആശുപത്രിയിൽ വീണ്ടും മോഷ്ടിക്കാനെത്തി പിടിയിലായി

 

തൃശ്ശൂർ: ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി പഴഞ്ചേരിമുക്ക് കരിമ്പനക്കൽ രാജേഷാ (29)ണ് അറസ്റ്റിലായത്. തൃശ്ശൂർ ജൂബിലി മിഷൻ ആസ്പത്രിയിൽ മോഷണം നടത്തിയ ഇയാൾ വീണ്ടുമെത്തിയപ്പോഴാണ് പിടിയിലായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾ സമാനമായ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കൂടാതെ ജൂവലറി കുത്തിത്തുറന്ന് മോഷണം നടത്തിയതിനും കഞ്ചാവ് വിൽക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.

മകന്റെ ശസ്ത്രക്രിയയ്ക്കായി മാള സ്വദേശി അലിയുടെ ഭാര്യ സൂക്ഷിച്ചുവെച്ചിരുന്ന 22,000 രൂപയും രേഖകളും അടങ്ങിയ പേഴ്സാണ് ജൂബിലി മിഷൻ ആശുപത്രിയിൽ നിന്ന് ഇയാൾ മോഷ്ടിച്ചത്. പരാതി ലഭിച്ച പോലീസ് സ്ഥലത്തെ സി.സി.ടി.വി. പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞ് ഫോട്ടോ സുരക്ഷാ ജീവനക്കാർക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലെത്തിയ പ്രതിയെ കണ്ട് സംശയം തോന്നിയ അധികൃതർ ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.മൽപിടിത്തത്തിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ഫറോസ്, സബ്ബ് ഇൻസ്പെക്ടർമാരായ അൻഷാദ്, ഗീതുമോൾ, എ.എസ്.ഐ. യൂസഫ്, ജയപാലൻ, സി.പി.ഒ. സജീവ്, കണ്ണൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Reply
error: Content is protected !!