ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണം; വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണം; വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്ന ​പുതിയ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം ​. മത്സ്യതൊഴിലാളികൾ നിർമിച്ച ഷെഡ്ഡുകളാണ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്​ മാറ്റണമെന്ന്​ ഉത്തരവിറക്കിയിരിക്കുന്നത്.

മുമ്പും സമാന രീതിയിൽ ലക്ഷദ്വീപ്​ ഭരണകൂടം മത്സ്യ​െതാഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ്​ ദ്വീപിൽ ഉയർന്നത്​.

മത്സ്യതൊഴിലാളികൾ സ്വമേധയ ഷെഡ്ഡ്​​ പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ്​ അത്​ ചെയ്യുമെന്നും ഇപ്പോള്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. പൊളിക്കാനുള്ള ചെലവ്​ തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്​.

ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററുടെ രണ്ട്​ വിവാദ ഉത്തരവുകളാണ് കഴിഞ്ഞ ദിവസം ഹൈകോടതി സ്​റ്റേ ചെയ്​തത്. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈകോടതി സ്റ്റേ ചെയ്തത്​.

Leave A Reply
error: Content is protected !!