വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിന് അടൂര്‍ നഗരസഭയ്‌ക്കൊപ്പം പ്രവാസി കൂട്ടായ്മ

വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിന് അടൂര്‍ നഗരസഭയ്‌ക്കൊപ്പം പ്രവാസി കൂട്ടായ്മ

പത്തനംതിട്ട: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ലഭ്യത തടസമായി നിന്നിരുന്ന അടൂര്‍ പന്നിവിഴ ഈസ്റ്റ് എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി നിര്‍വഹിച്ചു.

പ്രവാസി കൂട്ടായ്മയായ അടൂര്‍ എന്‍.ആര്‍.ഐ യു.എ.ഇ ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് ആറ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ലഭ്യമാക്കിയത്.

സ്‌കൂള്‍ ഹെഡ്മിട്രസ് ബിന്ധു അധ്യക്ഷത വഹിച്ചു. അടൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ ബിന്ദുകുമാരി, ലാലി സജി, എന്‍.ആര്‍.എ കുവൈറ്റ് ഫോറം സെക്രട്ടറി ടൈസ്, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!