ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കുവാൻ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും

ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കുവാൻ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും

ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് സൂപ്പർ താരം ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയും രംഗത്തെന്ന് സൂചന. പ്രീമിയർ ലീഗിലെ മറ്റൊരു സൂപ്പർ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് ഗ്രീലിഷിൽ കണ്ണുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ് ചെൽസിയും താരത്തിനായി മുന്നോട്ടു വന്നെന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്.

സമീപകാലത്തായി ട്രാൻസ്ഫർ വിപണികളിൽ പണം വാരിയെറിയാൻ യാതൊരു മടിയും കാണിച്ചിട്ടില്ലാത്ത ചെൽസി, കഴിഞ്ഞ സമ്മറിൽ മാത്രം 220 മില്ല്യൺ പൗണ്ടാണ് താരങ്ങളെ സ്വന്തമാക്കാൻ മുടക്കിയത്. ഇക്കുറിയും അവർ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുക ചിലവഴിക്കാൻ തയ്യാറാണെന്നാണ് ഗ്രീലിഷിനായി ക്ലബ്ബ് രംഗത്തെത്തിയതോടെ വ്യക്തമായിരിക്കുന്നത്.

Leave A Reply