തിരുവനന്തപുരത്ത് 1,248 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് 1,248 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ (24 ജൂൺ 2021) 1,248 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,718 പേർ രോഗമുക്തരായി. 9.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,156 പേർ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരിൽ 1,169 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി 3,012 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3,812 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 42,545 ആയി.

Leave A Reply
error: Content is protected !!