മാരിടൈം ഡെവലപ്‌മെന്റ് കൗൺസിൽ യോഗം: കേരളം ആശങ്കകൾ അറിയിച്ചു

മാരിടൈം ഡെവലപ്‌മെന്റ് കൗൺസിൽ യോഗം: കേരളം ആശങ്കകൾ അറിയിച്ചു

തിരുവനന്തപുരം: രാജ്യത്തെ തുറമുഖ വികസനവുമായി ബന്ധപ്പെട്ട ആലോചനകൾ നടത്തുന്നതിന് കേന്ദ്ര ഷിപ്പിങ് മന്ത്രി മൻസൂക് മണ്ഡാവിയയുടെ അധ്യക്ഷതയിൽ ചേർന്ന മാരിടൈം ഡെവലപ്‌മെന്റ് കൗൺസിലിന്റെ പതിനെട്ടാമത് യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്തു.

പുതുക്കിയ പോർട്ട് ബില്ലിലെ ചില വ്യവസ്ഥകളെക്കുറിച്ച് സംസ്ഥാനത്തിനുള്ള ആശങ്ക തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ യോഗത്തിൽ ഉന്നയിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും ആശങ്കകൾ പരിഹരിച്ച് മാത്രമെ ബില്ലിന് അധികാരം നൽകൂ എന്ന് കേന്ദ്ര മന്ത്രി യോഗത്തിൽ ഉറപ്പു നൽകിയതായി തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചു.

കേരളത്തെ കൂടാതെ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തുറമുഖ വകുപ്പ് മന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും തുറമുഖ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തമിഴ്‌നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളും കേരളത്തിനു സമാനമായ അഭിപ്രായമാണ് യോഗത്തിൽ പ്രകടിപ്പിച്ചത്. തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളും മന്ത്രിയോടൊപ്പം യോഗത്തിൽ പങ്കെടുത്തു.

Leave A Reply