അർജുൻ ആയങ്കി നാല് വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി

അർജുൻ ആയങ്കി നാല് വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി

അർജുൻ ആയങ്കി നാല് വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി.കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുന്റെ പ്രായം 25 വയസാണ്. പഠിച്ചത് പ്ലസ്ടുവരെ. നിരവധി ക്രിമിനൽ കേസുകളിൽ ഇതിനോടകം ഇയാൾ പ്രതിയാണ്.

കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് കസ്റ്റംസ് തിരയുന്ന അർജ്ജുൻ ആയങ്കി.ഇതുവരെ നടത്തിയത് കോടികളുടെ പിടിച്ചുപറിയെന്നാണ് വിവരം. ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഉണ്ടായിരുന്ന അർജ്ജുൻ, സംഘടനയ്ക്ക് പുറത്താക്കുന്നത് കഴിഞ്ഞ വർഷമാണ്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ റമീസ് എന്നു പേരായ ഗൾഫിലെ കൂട്ടാളിയുമായി അർജ്ജുൻ 35 ദിവസം മുൻപ് പദ്ധതിയിട്ടു.

Leave A Reply
error: Content is protected !!