നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു

നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ കല്യാശ്ശേരി സ്വദേശി കണ്ടത്തിൽ പ്രദീപ് (51) റിയാദിൽ മരിച്ചു.

നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തി ഒരാഴ്‍ച തികയും മുമ്പാണ് മരണം സംഭവിച്ചത്. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിനടുത്ത് തത്‌ലീസിൽ മരിച്ചത്‌.

തത്‌ലീസിൽ 25 വർഷമായി സ്‌പെയർ പാർട്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു.  ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തത്‌ലീസ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: സാജില. മക്കൾ: കീർത്തന, സാന്ദ്ര.

Leave A Reply
error: Content is protected !!