തച്ചങ്കരിയെ ഒഴിവാക്കി, സന്ധ്യയ്ക്ക് സാധ്യത

തച്ചങ്കരിയെ ഒഴിവാക്കി, സന്ധ്യയ്ക്ക് സാധ്യത

സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള പട്ടികയിൽനിന്ന് ടോമിൻ ജെ. തച്ചങ്കരിയെ ഒഴിവാക്കി.വ്യാഴാഴ്ച ഡൽഹിയിൽ യു.പി.എസ്.സി. സമിതിയിൽ നടന്ന യോഗത്തിലാണ് അന്തിമ പട്ടിക തയ്യാറായത്. ഡി.ജി.പി.യെ തിരഞ്ഞെടുക്കുന്നതിനായി 30 വർഷം സേവന കാലാവധി പൂർത്തിയാക്കിയ ഒൻപത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് കൈമാറിയത്.

വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ. ബി. സന്ധ്യ എന്നിവർ അന്തിമ പട്ടികയിൽ ഇടംപിടിച്ചതായാണ് വിവരം.ഡോ. ബി. സന്ധ്യയെ സംസ്ഥാന പോലീസ് മേധാവിയാക്കിയേക്കുമെന്നാണ് വിവരം.നിലവിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണവിഭാഗം ഡി.ജി.പിയായ ടോമിൻ ജെ. തച്ചങ്കരിക്കെതിരെയുള്ള വിജിലൻസ് കേസ് സംബന്ധിച്ചും മറ്റും യു.പി.എസ്.സി.ക്ക് തന്നെ പരാതികളും പോയിരുന്നു.

Leave A Reply
error: Content is protected !!