‘വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാട് തോന്നുന്നു ; ഷാജു ശ്രീധര്‍ പറയുന്നു

‘വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാട് തോന്നുന്നു ; ഷാജു ശ്രീധര്‍ പറയുന്നു

സ്ത്രീധന പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് നടന്‍ ഷാജു ശ്രീധര്‍. മനസിന്റെ ചേര്‍ച്ചയിലാണ് അല്ലാതെ പണത്തിന്റെ പേരിലല്ല ഭാര്യയുമൊത്ത് ജീവിക്കാൻ തീരുമാനിച്ചത് നടന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്റെ പ്രതികരണം.

‘അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല… ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവര്‍..പക്ഷേ ഇന്ന് വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാട് തോന്നുന്ന രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും…’-ഷാജു പറയുന്നു.

പഴയകാല നടി ചാന്ദ്‌നിയെയാണ് ഷാജു വിവാഹം ചെയ്തത്. ഈ ദമ്പതികള്‍ക്ക് നന്ദന, നീലാഞ്ജന എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഉള്ളത്.

Leave A Reply