ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഉമ്മൻചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാകാനായി രാഹുൽഗാന്ധി ഇന്നലെ ഗുജറാത്തിൽ പോയതിനാലാണ് കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റിയത്.

കേരളത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.കെപിസിസി പുനഃസംഘടനയിലടക്കം നേതാക്കന്മാർ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടേക്കും.

Leave A Reply