കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന് കോവിഡ്

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന് കോവിഡ്

കുവൈത്ത് സിറ്റി:  ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന് കോവിഡ്. കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി സമ്പർക്കം പുലർത്തിയവർ മുൻ‌കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സ്ഥാനപതി ട്വീറ്റ് ചെയ്തു.

സ്ഥാനപതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻ‌കരുതലിന്റെ ഭാഗമായി ഇന്ത്യൻ എംബസി അടച്ചു. ജൂലൈ 1വരെ എംബസി പ്രവർത്തിക്കുന്നതല്ല. അതേസമയം അടിയന്തര സേവനം തുടരുമെന്നും അധികൃതർ അറിയിച്ചു.

പ്രസ്തുത സേവനം ആവശ്യമുള്ളവർ cons1.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ മുൻ‌കൂർ അനുമതി തേടണം. 3 ഔട്ട് സോഴ്സിങ് കേന്ദ്രങ്ങളിലും പാസ്പോർട്ട് സേവനം മുടക്കമില്ലാതെ തുടരും.

Leave A Reply