കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി.

എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Leave A Reply