കോപ്പ അമേരിക്ക ഫുട്ബോൾ മത്സരം; ചിലെ നാളെ പരാഗ്വേയെ നേരിടും

കോപ്പ അമേരിക്ക ഫുട്ബോൾ മത്സരം; ചിലെ നാളെ പരാഗ്വേയെ നേരിടും

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ ക്വാർട്ടർ ഉറപ്പിച്ച ചിലെ നാളെ പരാഗ്വേക്കെതിരെ ഇറങ്ങും. പുലർച്ചെ 5.30നാണ് മത്സരം നടക്കുക. പുലര്‍ച്ചെ രണ്ടരയ്‌ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ ബൊളീവിയയെ ഉറുഗ്വേ നേരിടുകയും ചെയ്യും.

മൂന്ന് മത്സരങ്ങളിൽ ഒരേയൊരു ജയം മാത്രമാണ് ചിലെക്ക് നേടാനായത്. പരാഗ്വേയെ വീഴ്‌ത്തി ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചാൽ ആത്മവിശ്വാസം കൂട്ടുകയും ചെയ്യും. മുൻ ചാമ്പ്യന്മാരെ വീഴ്‌ത്തിയാൽ പരാഗ്വേക്കും അവസാന എട്ടിലേക്ക് മാർച്ച് ചെയ്യും. പരാഗ്വേക്ക് അർജന്‍റീനയോട് വഴങ്ങിയ തോൽവി നിരാശയാണെങ്കിലും ഒരു ഗോളിൽ ഒതുക്കാനായത് ചിലെക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

പരിക്കും മത്സരത്തിന് ഇറങ്ങും മുമ്പ് ചിലെയുടെ തലവേദനയാകുന്നത്. എറിക് പുൾഗർ, എഡ്വെർഡോ വർഗാസ്, ഗിയേർമോ മാരിപാൻ എന്നിവർ ചിലെ നിരയിലുണ്ടാകില്ല.

Leave A Reply
error: Content is protected !!