വനംകൊള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

വനംകൊള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വനംകൊള്ളയ്ക്ക് പിറകിലുള്ളത് വലിയ മാഫിയ ആണെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ നടന്നതാണെന്നും  പി കെ കുഞ്ഞാലിക്കുട്ടി.

സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് മലപ്പുറം കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തി. കൊവിഡ് കുറഞ്ഞാൽ മരംകൊള്ളയിൽ യുഡിഎഫിൻ്റെ ജനമുന്നേറ്റമുണ്ടാകും. ശക്തമായ സമരത്തിലേക്ക് യുഡിഎഫ് കടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയും സർക്കാരും അറിയാതെ ഇങ്ങനെ ഒരു കൊള്ള നടക്കില്ല. മരംമുറി അറിഞ്ഞില്ലെങ്കിൽ ഇവർ ഭരണത്തിലിരിക്കാൻ പ്രാപ്തിയുള്ളവരല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

വനംകൊള്ളയ്ക്ക് വേണ്ടിയായിരുന്നു സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയത്. ആളുകളെ പറഞ്ഞ് പറ്റിച്ച് തുച്ഛമായ പണം നൽകി മരംമുറിച്ചു.  മരംവെട്ടുന്ന കാര്യത്തിൽ പരിസ്ഥിതി സംഘടനകൾ ഇടപെടണം. എല്ലാ പ്രകൃതിസ്നേഹികളും വിഷയത്തിൽ അണിനിരക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Leave A Reply
error: Content is protected !!