ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റ് മത്സരം; ഇന്ത്യക്ക് തിരിച്ചടിയായത് എന്ത്?

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റ് മത്സരം; ഇന്ത്യക്ക് തിരിച്ചടിയായത് എന്ത്?

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യക്ക് വൻ തിരിച്ചടിയായത് ബാറ്റ്സ്‌മാൻമാരുടെ മോശം പ്രകടനം തന്നെയാണ്. ആദ്യ ഇന്നിംഗ്‌സിൽ 217 റൺസിന് ഇന്ത്യ പുറത്തായപ്പോള്‍ ആർക്കും അർധ സെഞ്ചുറിയിൽ എത്താൻ ആയില്ല. 49 റൺസെടുത്ത അജിങ്ക്യ രഹാനെ ആയിരുന്നു ടോപ് സ്‌കോറർ. വിരാട് കോലി(44), രോഹിത് ശര്‍മ്മ(34), ശുഭ്‌മാന്‍ ഗില്‍(28) എന്നിവരാണ് മറ്റുയര്‍ന്ന മൂന്ന് സ്‌കോറുകാര്‍.

രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ ബാറ്റിംഗ് ദുരന്തം ആവർത്തിക്കുകയായിരിന്നു. ഇന്ത്യക്ക് എട്ട് വിക്കറ്റ് 99 റൺസിനിടെ നഷ്‌ടമായി. 41 റൺസെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തായിരുന്നു ടോപ് സ്‌കോറർ. രോഹിത് ശര്‍മ്മ 30 റണ്‍സ് കണ്ടെത്തിയപ്പോള്‍ 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറുകാർ. വിരാട് കോഹ്‌ലിയും(13), ചേതേശ്വര്‍ പൂജാരയും(15) കെയ്‌ല്‍ ജാമീസന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്തായതും വലിയ തിരിച്ചടിയായി.

Leave A Reply
error: Content is protected !!