സ്ട്രോക്ക് സെന്റർ ആരംഭിച്ചു

സ്ട്രോക്ക് സെന്റർ ആരംഭിച്ചു

മേപ്പാടി : ജില്ലയിലെ ആദ്യത്തെ തന്നെ സമ്പൂർണ സ്‌ട്രോക്ക് സെന്റർ ഡി.എം. വിംസിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. പക്ഷാഘാതംമൂലമുള്ള മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ട്രസ്റ്റി യു. ബഷീർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ബീനാ ജോസ്, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, ഗ്രാമപ്പഞ്ചായത്തംഗം പി.കെ. സലിം, ഡീൻ ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡോ. ആർ. പ്രതീഷ് ആനന്ദ്, ഡോ. സർഫറാജ് ഷെയ്ഖ് എന്നിവർ പരിപാടിയിൽ സംസാരിക്കുകയും ചെയ്തു .

Leave A Reply
error: Content is protected !!