കോവിഡിൻറെ ഏതു വകഭേദവും പ്രതിരോധിക്കാൻ ​​​ വാക്​സിൻ വരുന്നു

കോവിഡിൻറെ ഏതു വകഭേദവും പ്രതിരോധിക്കാൻ ​​​ വാക്​സിൻ വരുന്നു

ലണ്ടൻ: വൈറസുകൾക്ക് രൂപഭേദം സംഭവിച്ചാൽ അവയ്ക്ക് ഏതു തരം പ്രതിരോധ വാക്‌സിനുകളെയും മറി കടക്കാൻ കഴിയും . ലോകത്തെ വിറപ്പിച്ച് മുൾ മുനയിൽ നിർത്തുന്ന കോവിഡ്​ വൈറസിനെയും വകഭേദങ്ങളെയും പ്രതിരോധിക്കാൻ ഇതുവരെ വികസിപ്പിച്ച വാക്​സിനുകൾ സഹായിക്കുമോ എന്നാണ് ആരോഗ്യ വിദഗ്ധർ ഉറ്റു നോക്കുന്നത് .

അതെ സമയം ഇക്കാര്യം തിരിച്ചറിഞ്ഞ്​ എല്ലാ തരം വകഭേദങ്ങളെയും പ്രതിരോധിക്കാൻ പുതിയ കോവിഡ്​ വാക്​സിൻ വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണെന്ന്​​ റിപ്പോർട്ട്​.

നോർത്​ കരോലൈന ഗില്ലിങ്​സ്​ സ്​കൂൾ ഓഫ്​ ​േഗ്ലാബൽ പബ്ലിക്​ ഹെൽത്ത്​ ആണ്​ പുതിയ ഹൈബ്രിഡ്​ വാക്​സിൻ വികസിപ്പിക്കുന്നത്​. ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ ഏതുതരം വൈറസിനെതിരെയുമുള്ള ആൻറിബോഡികൾ ഇവ നിർമിച്ചെടുക്കുന്നതായി ശാസ്​ത്രജ്​ഞർ വെളിപ്പെടുത്തുന്നു . ദക്ഷിണാഫ്രിക്കയിൽ അവസാനമായി കണ്ടെത്തിയ ബി.1.351 വകഭേദത്തിനെതിരെയും വിജയമാണ്​.

അതെ സമയം പരീക്ഷണത്തിനിരയായ എലികൾ കോവിഡിനെതിരെ മാത്രമല്ല, മൃഗങ്ങളിൽനിന്ന്​ മനുഷ്യരിലേക്ക്​ പടരാൻ സാധ്യതയുള്ള മറ്റു കൊറോണ വൈറസുകൾക്കെതിരെയും പ്രതിരോധ ശേഷി നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്​. ഗവേഷണ ഫലങ്ങൾ ‘സയൻസ്​’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.
അടുത്ത വർഷം മനുഷ്യരിൽ ഇവ പരീക്ഷണം നടത്താനാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ .

Leave A Reply
error: Content is protected !!