ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പ സബ്സിഡി

ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പ സബ്സിഡി

തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷക്കാർക്ക് കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ 10 വർഷം വരെ തിരിച്ചടവ് കാലാവധിയിൽ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ വായ്പ നൽകും.

അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്കു മാനദണ്ഡങ്ങൾക്കു വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും നൽകും. കൊർപ്പറേഷൻ വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് നിർദ്ദശിച്ചിരിക്കുന്ന രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നൽകണം. വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in , 0471-2347768, 0471-2347156, 7152, 7153, 9446313975.

Leave A Reply
error: Content is protected !!