ജന്മദിന നിറവിൽ ലോക സൂപ്പര്‍താരം ‘ലിയോണൽ മെസി’

ജന്മദിന നിറവിൽ ലോക സൂപ്പര്‍താരം ‘ലിയോണൽ മെസി’

റിയോ: ലോക നമ്പർ വൺ താരം ലിയോണൽ മെസിക്ക് ഇന്ന് മുപ്പത്തിനാലാം പിറന്നാൾ ആഘോഷം. കോപ്പ അമേരിക്കയിൽ അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറി നിൽക്കുമ്പോഴാണ് മെസിയുടെ പിറന്നാളാഘോഷം ഒന്നിച്ച് എത്തുന്നത്. മെസിയുടെ കരുത്തിൽ ലാറ്റിനമേരിക്കന്‍ കിരീടം അര്‍ജന്‍റീന ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകര്‍.

ഫുട്ബോളിന്‍റെ ഏത് തലമുറയെ നോക്കിയാലും മെസിക്ക് അവിടെയൊരു ഇടമുള്ള കാര്യം ഉറപ്പാണ്. പ്രതിഭ കൊണ്ട് ഇതിഹാസങ്ങളെ അമ്പരപ്പിച്ച മാന്ത്രികക്കാലുകളാണ് മെസിയുടേത്. അർജന്‍റീനയിൽ നിന്നും ബാഴ്‌സലോണയിലേക്ക് പറിച്ച് നട്ട ബാല്യം മുതൽ കളിയിൽ കവിത വിരിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ. ഗോളടിക്കാനും ഗോളടിപ്പിക്കാനും കളിമെനയാനും ഡ്രിബിൾ ചെയ്‌ത് മുന്നേറാനും ഓരോ താരങ്ങൾക്കും പരിധി ഉണ്ടാകാം. പക്ഷെ അളവില്ലാതെ ഇതെല്ലാം ചേർന്നാൽ മെസിയാകും.

Leave A Reply