ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരം; കിവികൾ തിളങ്ങി, ഇന്ത്യ തോൽവി ഏറ്റുവാങ്ങി

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരം; കിവികൾ തിളങ്ങി, ഇന്ത്യ തോൽവി ഏറ്റുവാങ്ങി

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ടീം ഇന്ത്യക്ക് 2013ൽ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഐസിസി ടൂർണമെന്‍റുകളില്‍ ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഇതാ പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്.

2014ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തോറ്റതാണ് ഇന്ത്യയ്ക്ക് കിട്ടിയ ആദ്യ തിരിച്ചടി. തൊട്ടടുത്ത വര്‍ഷം തന്നെ ഏകദിന ലോകകപ്പിന്‍റെ സെമിഫൈനലിൽ പുറത്താവുകയും ചെയ്തു. 2016ലെ ട്വന്റി 20 ലോകകപ്പിലും സെമിഫൈനലിൽ വീണു. 2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തോല്‍വി വഴങ്ങി. 2019ലെ ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ മടങ്ങിയത് മറ്റൊന്ന്. ഇതാണ് 2013ന് ശേഷം ഐസിസി ടൂര്‍ണമെന്‍റുകളില്‍ ടീം ഇന്ത്യയുടെ പ്രകടന കഥകൾ.

Leave A Reply