പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ നിര്യാതനായി

പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ നിര്യാതനായി

തിരുവനന്തപുരം: പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ ( 89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തായിരുന്നു അന്ത്യം.  1959 ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്.

ഒരു യാത്ര, സ്വപ്നം, യാഗം, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു ശിവൻ.

പ​രേ​ത​യാ​യ​ ​ച​ന്ദ്ര​മ​ണി​ ​ശി​വ​നാ​ണ് ​ഭാ​ര്യ.​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​സം​ഗീ​ത് ​ശി​വ​ൻ,​ ​സം​വി​ധാ​യ​ക​നും​ ​ഛാ​യ​ഗ്രാ​ഹ​ക​നു​മാ​യ​ ​സ​ന്തോ​ഷ് ​ശി​വ​ൻ,​ ​സം​വി​ധാ​യ​ക​ൻ​ ​സ​‌​ഞ്ജീ​വ് ​ശി​വ​ൻ,​ ​സ​രി​താ​ ​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​മ​ക്ക​ളും​ ​ജ​യ​ശ്രീ,​ ​ദീ​പ,​ ​ദീ​പ്തി,​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​മ​രു​മ​ക്ക​ളു​മാ​ണ്.​ ​സം​സ്കാ​രം​ ​പി​ന്നീ​ട്.

Leave A Reply