ദുബായ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ ഇന്ന് തുറക്കും

ദുബായ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ ഇന്ന് തുറക്കും

ദുബായ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ ഇന്ന് തുറക്കും.ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ, സ്​പൈസ്​ജെറ്റ്, ഇൻഡിഗോ​ അടക്കം വിമാനങ്ങൾ ഒന്നാം നമ്പർ ടെർമിനലിൽനിന്നായിരിക്കും പുറപ്പെടുക. അതേസമയം, എയർ ഇന്ത്യ എക്​സ്​പ്രസ്​ ടെർമിനൽ രണ്ടിൽതന്നെ സർവിസ്​ തുടരും. യാത്രക്ക്​ മുമ്പ്​​ ടെർമിനൽ ഉറപ്പാക്കണമെന്ന്​ എയർലൈനുകൾ അറിയിച്ചു.

വരും ദിവസങ്ങളിലെ തിരക്ക്​ കണക്കിലെടുത്താണ്​​ ഒന്നാം നമ്പർ ടെർമിനൽ വീണ്ടും തുറക്കാൻ തീരുമാനിച്ചത്​. 3500ഓളം പുതിയ ജോലികളാണ്​ ഇതുവഴി സൃഷ്​ടിക്കപ്പെടുന്നത്​. 66 എയർലൈനുകളാണ്​ ടെർമിനൽ ഒന്നിൽനിന്ന്​ ഓപറേറ്റ്​ ചെയ്യുക. ഇതോടെ കൂടുതൽ ജീവനക്കാരെ വേണ്ടിവരും.

Leave A Reply
error: Content is protected !!