‘തവക്കൽന’ മൊബൈൽ ആപ്ലിക്കേഷൻ കൂടുതൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി വികസിപ്പിച്ചു

‘തവക്കൽന’ മൊബൈൽ ആപ്ലിക്കേഷൻ കൂടുതൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി വികസിപ്പിച്ചു

‘തവക്കൽന’ മൊബൈൽ ആപ്ലിക്കേഷൻ കൂടുതൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി വികസിപ്പിച്ചു.ഓരോരുത്തരുടെയും ആശ്രിതർക്ക് ഹജ്ജിനും ഉംറക്കും അനുമതിക്കായി അപേക്ഷ സമർപ്പിക്കാനും ആപ്പ് വഴി സാധ്യമാണ്. ഇവരുടെ അപേക്ഷ തള്ളിയോ സ്വീകരിച്ചോ എന്ന വിവരവും ആപ്പ് വഴി അറിയാനാകും.

ദുരിതമനുഭവിക്കുന്നവർക്ക് സൗദി റെഡ് ക്രസന്റുമായി സഹകരിച്ച് ആംബുലൻസ് സേവനത്തിനായി തവക്കൽന ആപ്പ്ളിക്കേഷൻ വഴി ആവശ്യപ്പെടാവുന്നതാണ്. സ്വന്തത്തിനോ മറ്റുള്ളവർക്കോ അടിയന്തര സഹായത്തിനായി ഇപ്രകാരം അപേക്ഷ നൽകാവുന്നതാണ്.ഉപയോക്താക്കളുടെ മൊബൈൽ നമ്പർ മാറുകയോ നഷ്ടപ്പെടുകയോ മറ്റോ ചെയ്യുമ്പോൾ അത് ആപ്പ്ളിക്കേഷനിൽ അപ്ഡേറ്റ് ചെയ്യാനും പുതിയ സേവനത്തിലൂടെ സാധിക്കും.

Leave A Reply
error: Content is protected !!