തമിഴ്‌നാട്ടിൽ പൊലീസിന്റെ ക്രൂരമർദ്ദനമേറ്റ യുവാവ് മരിച്ചു

തമിഴ്‌നാട്ടിൽ പൊലീസിന്റെ ക്രൂരമർദ്ദനമേറ്റ യുവാവ് മരിച്ചു

ചെന്നൈ: പൊലീസിന്റെ ക്രൂരമർദ്ദനമേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു.തമിഴ്നാട്ടിൽ സേലം സ്വദേശി മുരുകേശൻ (40) ആണ് മരണത്തിന് കീഴടങ്ങിയത് .കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സേലം ചെക്ക് പോസ്റ്റിന് സമീപം പൊലീസ് ഒരു മണിക്കൂറോളം മുരുകേശനെ മർദിച്ചതായാണ് റിപ്പോർട്ട് .

ലാത്തിയടക്കം ഉപയോഗിച്ച് റോഡിലിട്ട് യുവാവിനെ പൊലീസുകാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അതെ സമയം റോഡിൽ വെച്ചുള്ള മർദ്ദനത്തിന് ശേഷം ഇയാളെ സമീപത്തുള്ള പൊലീസിന്റെ വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെളിപ്പെടുത്തുന്നത്. മർദ്ദനത്തിൽ യുവാവിന്റെ ആന്തരീകാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം .
പൊലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കളടക്കം പരാതിപ്പെട്ടിട്ടുണ്ട് .

Leave A Reply