മർദ്ദിച്ചതിന് പൊലീസിൽ പരാതി നൽകിയ ഭാര്യയെ യുവാവ് ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ചു

മർദ്ദിച്ചതിന് പൊലീസിൽ പരാതി നൽകിയ ഭാര്യയെ യുവാവ് ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ചു

മലപ്പുറം: മർദ്ദിച്ചുവെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചതിന്റെ പേരിൽ രോഷാകുലനായ യുവാവ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു. മകളെയും ഇയാൾ ഉപദ്രവിച്ചു.

മലപ്പുറം ജില്ലയിലാണ് സംഭവം. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ മഴു ഉപയോഗിച്ച്‌ വെട്ടിയത്. ഭാര്യ സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

പ്രതിക്കെതിരെ വധശ്രമത്തിന് വഴിക്കടവ് പൊലീസ് കേസെടുത്തു. മകളെ ഉപദ്രവിച്ചതിന് ബാലനീതിവകുപ്പ് പ്രകാരവും കേസെടുക്കും.

Leave A Reply