ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്രമം ; യുപിയിൽ അ​ക്ര​മി സം​ഘം പെ​ൺ​കു​ട്ടി​യെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു

ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്രമം ; യുപിയിൽ അ​ക്ര​മി സം​ഘം പെ​ൺ​കു​ട്ടി​യെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു

ല​ഖ് നോ : മ​ഥു​ര​യി​ൽ 17 വ​യ​സു​കാ​രി​യെ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് ത​ള്ളി​യിട്ടു . ഉത്തർപ്രദേശിലാണ് സംഭവം .വീ​ട്ടി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി എ​ത്തി​യ അ​ക്ര​മി സം​ഘം പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി എ​തി​ർ​ത്ത​തോ​ടെ ര​ണ്ടാം നി​ല​യി​ലെ വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് മൂ​ന്നു പേ​ർ ചേ​ർ​ന്ന് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

അതെ സമയം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി മൂ​വ​ർ സം​ഘം പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തി​രുന്നെന്നാണ് റിപ്പോർട്ട് . സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ പെ​ൺ​കു​ട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Leave A Reply