ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഖേരി ജില്ലയിലെ കരിമ്പുപാടത്ത് ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ മുത്തശ്ശിയുടെ ഒപ്പം ആട് മേയ്ക്കാന്‍ പോയതാണ് കുട്ടി. ഉച്ച കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുകയാണെന്ന് മുത്തശ്ശിയോട് പറഞ്ഞ് മടങ്ങിയ കുട്ടി രാത്രിയായിട്ടും വീട്ടിലെത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാത്സംഗം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശരീരത്തിലെ മുറിവുകള്‍ കണക്കിലെടുത്താണ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Leave A Reply