കോപ്പ അമേരിക്ക : അർജന്റീനക്ക് സാധ്യത കുറവെന്ന് ഡി മരിയ

കോപ്പ അമേരിക്ക : അർജന്റീനക്ക് സാധ്യത കുറവെന്ന് ഡി മരിയ

 

വളരെ അനായാസമായാണ് ബ്രസീൽ മത്സരങ്ങളിൽ വിജയിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീം അർജന്റീനയല്ലെന്നും വെളിപ്പെടുത്തി ഏഞ്ചൽ ഡി മരിയ. കിരീടമെന്ന ലക്ഷ്യത്തിലേക്കടുക്കാൻ ഇനിയും മികവ് കാണിക്കാൻ അർജന്റീനക്ക് കഴിയണമെന്നു പറഞ്ഞ ഡി മരിയ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്താൻ തനിക്ക് കഴിയുമെന്ന് തെളിയിച്ചതായും വ്യക്തമാക്കി.

ഇത്തവണത്തെ കോപ്പ അമേരിക്കയിൽ ആദ്യമായി ആദ്യ ഇലവനിൽ ഇടം നേടിയ ഡി മരിയ എൺപത്തിയൊന്നു മിനുട്ട് കളിക്കളത്തിലുണ്ടാവുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌തിരുന്നു. മത്സരത്തിൽ അർജന്റീനക്കു വിജയം നേടിക്കൊടുത്തത് പപ്പു ഗോമസ് നേടിയ ഗോളിന് മനോഹരമായ പാസിലൂടെ വഴിയൊരുക്കിയത് പിഎസ്‌ജി താരമാണ്. മത്സരത്തിന് ശേഷം ടൈക് സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഡി മരിയ.

Leave A Reply