ഇരട്ടകുഞ്ഞുങ്ങൾ ജനിച്ച സന്തോഷം പങ്കുവെച്ച് ഉസൈൻ ബോൾട്ട്

ഇരട്ടകുഞ്ഞുങ്ങൾ ജനിച്ച സന്തോഷം പങ്കുവെച്ച് ഉസൈൻ ബോൾട്ട്

ലോകത്തില്‍ ഏറ്റവും അധികം ആരാധകരുള്ള അത്ലറ്റുകളില്‍ ഒരാളാണ് ഉസൈന്‍ ബോള്‍ട്ട്. ഹ്രസ്വദൂര ഓട്ടമത്സരങ്ങളിലെ അതികായനായിരുന്ന ബോള്‍ട്ട്, ട്രാക്കില്‍ നിന്ന് വിടവാങ്ങിയശേഷം കുറച്ചു നാള്‍ ഫുട്ബാളില്‍ തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു.

ഇപ്പോള്‍ തന്റെ ഭാര്യ കേസി ബെന്നറ്റ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ. സന്തോഷവാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ബോള്‍ട്ട്. തന്റെ കുടുംബജീവിതത്തില്‍ വളരെയേറെ സ്വകാര്യത സൂക്ഷിക്കുവാന്‍ ഇഷ്ടപ്പെടുന്ന ബോള്‍ട്ട്, ആദ്യമായാണ് തന്റെ മക്കളുടെ ഫോട്ടോ സമൂഹമാദ്ധ്യമത്തില്‍ ഇടുന്നത്.

ഫാദേഴ്സ് ഡേ ആയ ഞായറാഴ്ച ആയിരുന്നു ബോള്‍ട്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ കുഞ്ഞുങ്ങള്‍ എന്നാണ് ജനിച്ചതെന്ന് ബോള്‍ട്ട് പറഞ്ഞിട്ടില്ല.
തണ്ടര്‍ ബോള്‍ട്ട്, സെയിന്റ് ലിയോ ബോള്‍ട്ട് എന്നിങ്ങനെയാണ് ബോള്‍ട്ട് തന്റെ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഇവരെ കൂടാതെ ഒളിമ്പിയ ലൈറ്റ്നിംഗ് ബോള്‍ട്ട് എന്ന ഒരു മകള്‍ കൂടി ഈ ദമ്പതികള്‍ക്കുണ്ട്.

Leave A Reply