തിരുവനന്തപുരത്ത് യുവതി തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവ് പോലീസ് പിടിയിൽ

തിരുവനന്തപുരത്ത് യുവതി തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവ് പോലീസ് പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. വെങ്ങാനൂർ സ്വദേശി അർച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട ഭർത്താവ് സുരേഷിനെ ഇന്ന് രാവിലെയോടെയാണ് പൊലീസ് പിടികൂടി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പയറ്റുവിളയിലെ വീട്ടിൽ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെടുകയായിരിന്നു.

Leave A Reply