ആമസോണിന്റെ പേരിൽ തട്ടിപ്പ് – ഏഴു യുവാക്കൾ അറസ്റ്റിൽ

ആമസോണിന്റെ പേരിൽ തട്ടിപ്പ് – ഏഴു യുവാക്കൾ അറസ്റ്റിൽ

ആമസോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ഏഴ് യുവാക്കൾ ദില്ലിയിൽ അറസ്റ്റിലായി. ടെക്നിക്കൽ സപ്പോർട്ടേഴ്സ് എന്ന വ്യാജ ലേബലിൽ വിദേശികളെ പറ്റിച്ച് ഇവർ കോൾ സെന്റർ നടത്തുകയായിരുന്നു. സംഭവത്തിൽ ഗൗരവ്, അമിത് ആനന്ദ്, അജ്നീഷ്, റാണ, ആര്യൻ സക്സേന, യോഗേഷ് പ്രസാദ്, നവീൻകുമാർ, അമാൻ പ്രീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. ആമസോണിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീമിന്റെ ഉദ്യോഗസ്ഥരെന്ന ലേബലിൽ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആളുകളെ വഞ്ചിക്കുകയായിരുന്നു ഇവരെന്നാണ് പൊലീസ് കണ്ടെത്തിയത്.

വ്യാഴാഴ്ച ഗണേഷ് നഗറിലെത്തിയ പൊലീസ് ആമസോണിന്റെ ടെക് സപ്പോര്‍ട്ട് ടീമിന്റെ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി കോളുകള്‍ ചെയ്യുന്നതായി കണ്ടെത്തി. വി.ഒ.ഐ.പി കോളുകളിലൂടെ ആമസോണിന്റെ സാങ്കേതിക പിന്തുണയുടെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിദേശ പൗരന്മാരെ വിളിക്കുകയായിരുന്നുവെന്നും അവരില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായി ദില്ലി പോലീസ് അറിയിച്ചു. ഇത്തരത്തിൽ വിദേശികളിൽ നിന്നും ഇവർ കോടികൾ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.

Leave A Reply