‘ബദാം പാൽ’ നല്ലതാണ് …. ശീലമാക്കാം

‘ബദാം പാൽ’ നല്ലതാണ് …. ശീലമാക്കാം

എല്ലാ തരത്തിൽപ്പെട്ട ആളുകളുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു ഗ്ലാസ് ചായയിലൂടെയോ പാലിലൂടെയോ ആണ്. ലാക്ടോസ് അടങ്ങിയിട്ടുള്ള പാൽ ദഹനപ്രശ്നം ഉണ്ടാക്കുന്നതിനാൽ ലാക്ടോസ് അസഹിഷ്ണുതയുള്ളവർക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല എന്ന സത്യവും ഉണ്ട്. ഇതിന് പകരമായി കാർബോഹൈഡ്രേറ്റുകളും കലോറിയും കുറഞ്ഞ ബദാം പാൽ ശീലമാക്കാം. കാത്സ്യം, റൈബോഫ്ലേവിൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡി തുടങ്ങി ഒട്ടനേകം പോഷകങ്ങൾ ബദാം പാലിൽ അടങ്ങിയിരിക്കുന്നു. ബദാം രാത്രി വെള്ളത്തിൽ ഇട്ടുവെച്ച ശേഷം പിറ്റേന്ന് രാവിലെ അരച്ചെടുക്കുക.

എന്നിട്ട് അരിച്ച് പിഴിഞ്ഞെടുക്കുന്നതിലൂടെ ബദാം പാൽ തയ്യാറാക്കാൻ സാധിക്കും. പഞ്ചസാര കുറവായതിനാൽ ഇത് പ്രമേഹരോഗികൾക്ക് തികച്ചും അനുയോജ്യമായിരിക്കും. അസ്ഥികളെ ശക്തിപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ബദാം പാൽ വളരെ ഉത്തമമാണ്. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹ്യദ്രോഗ സാദ്ധ്യത കുറയുന്നു. ചായ, കാപ്പി, സീറിയൽസ് തുടങ്ങിയ രുപത്തിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഇത് ഉൾപ്പെടുത്തുന്നത് വളരെ നല്ലത് ആയിരിക്കും.

Leave A Reply