ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബത്തിന്​ സമ്മാനം പ്രഖ്യാപിച്ച്​ മന്ത്രി

ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബത്തിന്​ സമ്മാനം പ്രഖ്യാപിച്ച്​ മന്ത്രി

ഐസ്വാൾ: മിസോറാമിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബത്തിന്​ സമ്മാനം പ്രഖ്യാപിച്ച്​ കായിക മന്ത്രി. ജനസംഖ്യാ പ്രാതിനിധ്യം കുറഞ്ഞ മിസോ സമുദായത്തിന്​ പ്രാമുഖ്യമുള്ള മണ്​ഡലത്തിലാണ്​ കായിക മന്ത്രി റോബർട്ട്​ റൊമാവിയ റോയ്​​ട്ടെയുടെ പുതിയ പ്രഖ്യാപനം.

രാജ്യത്ത്​ അസം അടക്കമുള്ള പല സംസ്​ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണത്തിന്​ നടപടികൾ ശക്​തമാക്കി വരുന്നതിനിടെയാണ്​ ​മിസോ മന്ത്രി തന്‍റെ മണ്​ഡലത്തിലെത്തി കൂടുതൽ കുട്ടികളുള്ളവർക്ക്​ സമ്മാനം പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ് .

സമ്മാനം പിതാവിനോ മാതാവിനോ കൈപ്പറ്റാം. ഒരു സർട്ടിഫിക്കറ്റും ട്രോഫിയും ഇതോടൊപ്പം ലഭിക്കും. ഐസ്വാൾ ഈസ്റ്റ്​- 2 മണ്​ഡലത്തിലുള്ളവർക്ക് മാത്രമാകും ഈ പ്രത്യേക ആനുകൂല്യം.അതെ സമയം സമ്മാനത്തുക റോയ്​​ട്ടെയുടെ മകൻ നിയന്ത്രിക്കുന്ന നിർമാണ കമ്പനിയുടെ വകയാണ്​. മിസോ ജനസംഖ്യ കുത്തനെ കുറയുകയാണെന്നും ഇത്​ വൻ പ്രതിസന്ധി സൃഷ്​ടിക്കുമെന്നും റോയ്​​ട്ടെ ചൂണ്ടിക്കാട്ടുന്നു .

21,087 ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയയുള്ള മിസോറാമിൽ 1,091,014 ആണ് നിലവിലെ ​ ജനസംഖ്യ. അരുണാചൽ പ്രദേശ്​ കഴിഞ്ഞാൽ രാജ്യ​ത്ത്​ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്​ഥാനമാണ്​ മിസോറാം .

അതെ സമയം , അയൽ സംസ്​ഥാനമായ അസമിൽ രണ്ടു കുട്ടികളിൽ കൂടുതലുള്ളവർക്ക്​ സർക്കാർ ആനുകൂല്യം നിഷേധിക്കുന്നതുൾപെടെ നടപടികളാണ്​ സംസ്​ഥാന സർക്കാർ ​ നടപ്പാക്കുന്നത്​. കൂടുതൽ കുട്ടികളുള്ളവർക്ക്​ 2021 ജനുവരി മുതൽ സർക്കാർ ജോലി നൽകില്ലെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

Leave A Reply