ഇലക്ട്രിക് വാഹനവുമായി യമഹ

ഇലക്ട്രിക് വാഹനവുമായി യമഹ

ഇന്ത്യൻ വിപണി കീഴടക്കുവാൻ ഇലക്ട്രിക് സ്കൂട്ടറുമായി വാഹന നിർമ്മാതാക്കളായ യമഹ. ഇതിനായി ഇരുചക്ര വാഹനങ്ങളിൽ ഇലക്ട്രിക് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള വിശദമായ പദ്ധതികൾ യമഹ ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇലക്ട്രിക് സാങ്കേതിക വിദ്യയിലുള്ള വാഹനങ്ങൾ എത്തിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പായി ഹൈബ്രിഡ് വാഹനങ്ങൾ എത്തിക്കാനാണ് യമഹ പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി യമഹ ഫസിനോ എഫ്.ഐ. ഹൈബ്രിഡ്, റെയ് ഇസഡ്.ആർ ഹൈബ്രിഡ് തുടങ്ങിയ വാഹനങ്ങളാണ് നിരത്തുകളിൽ എത്തിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള യമഹയുടെ ആദ്യ ചുവടുവയ്പ്പാണ് ഇത്.

“ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിന് നിരവധി വെല്ലുവിളികളാണുള്ളത്. ചാർജിങ്ങ് സൗകര്യം, ബാറ്ററി ഉത്പാദനം, ബാറ്ററി സ്വാപ്പിങ്ങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ഇതിൽ പ്രധാനം. വാഹനങ്ങളുടെ വിലയും പ്രകടനവും തുല്യ പ്രധാന്യമുള്ളവയാണ്. ഈ വെല്ലുവിളികൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ഉപയോക്താക്കളെ ആകർഷിക്കാൻ സാധിക്കില്ല. സർക്കാരിന്റെ ഇലക്ട്രിക് പോളിസി വിലയിരുത്തിയ ശേഷം യമഹയുടെ ഇ.വി. എത്തുക – കമ്പനി മേധാവി രവീന്ദർ സിങ്ങ് അറിയിച്ചു.

Leave A Reply