ബ്രണ്ണന്‍ വിവാദം: മുഖ്യമന്ത്രിക്കെതിരെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ബ്രണ്ണന്‍ വിവാദം: മുഖ്യമന്ത്രിക്കെതിരെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

പണ്ട് നടന്ന ബ്രെണ്ണൻ കോളേജ് വിവാദങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയതോടെ പി.ആര്‍ കമ്പനികള്‍ ഊതിവീര്‍പ്പിച്ച മുഖ്യമന്ത്രിയുടെ ഇമേജ് തകര്‍ന്നുവീണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി.

വര്‍ഗ്ഗതാല്‍പര്യങ്ങളെ തമസ്‌ക്കരിച്ച് മൂലധന ശക്തികളുടെ തോളില്‍ കയ്യിട്ടു നടത്തിയ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ച പാര്‍ട്ടി എസ്റ്റാബ്ലിഷ്‌മെന്റുകളും ശത കോടികളുടെ സമ്പത്തും അതു നല്‍കുന്ന ആര്‍ഭാടജീവിതവും അതിവിദൂരമല്ലാത്ത ഭാവിയില്‍ ജനാധിപത്യ പുരോഗമന മനസ്സുകള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ആ ദൗത്യത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ ഇടപെടല്‍ എന്നും പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Leave A Reply