യുവതിയെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കടന്നുകളഞ്ഞു

യുവതിയെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കടന്നുകളഞ്ഞു

തിരുവനന്തപുരം കോവളത്ത് വെങ്ങാന്നൂരിൽ യുവതി വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാന്നൂർ സ്വദേശി അർച്ചന (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്. പൊലീസ് എത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടിരക്ഷപ്പെട്ടെന്ന് പറയുന്നു. പയറ്റുവിളയിലെ വാടക വീട്ടിലാണ് യുവതി തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. ഇന്നല വൈകുന്നേരം ഇവർ പെൺകുട്ടിയുടെ കുടുംബ വീട്ടിൽ പോയിരുന്നു. ആ സമയം സുരേഷിന്റെ കൈവശം കുപ്പിയിൽ വാങ്ങിയ ഡീസൽ ഉണ്ടായിരുന്നതായി പറയുന്നു. ഇത് ദുരൂഹത വർധിപ്പിക്കുകയാണ്. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്ക് ഇയാള്‍ ഓടിരക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Leave A Reply