“നിങ്ങൾ ഓർഡർ ചെയ്​തതിന്​ പകരം ‘ബിസ്​കറ്റ്​’ ലഭിച്ചാൽ ചായയുണ്ടാക്കണം” : ഡൽഹിയിൽ നിന്നൊരു ഫേസ്‌ബുക്ക് കുറിപ്പ്

“നിങ്ങൾ ഓർഡർ ചെയ്​തതിന്​ പകരം ‘ബിസ്​കറ്റ്​’ ലഭിച്ചാൽ ചായയുണ്ടാക്കണം” : ഡൽഹിയിൽ നിന്നൊരു ഫേസ്‌ബുക്ക് കുറിപ്പ്

ന്യൂഡൽഹി: ഓൺലൈനിലൂടെ ഓർഡർ ചെയത് കിട്ടുന്ന ഉൽപ്പന്നങ്ങൾ പലപ്പോഴും മാറി വരുന്ന സംഭവങ്ങൾ വാർത്തയാകാറുണ്ട് . അത്തരത്തിൽ ഒരു സംഭവമാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഏറ്റവും ഒടുവിൽ നടന്നത് .

ഓൺലൈനിലൂടെ റിമോട്ട്​ കൺട്രോൾ കാർ ആവശ്യപ്പെട്ട യുവാവിന്​ ലഭിച്ചത്​ “പാർലെ -ജി ബിസ്​കറ്റ് “. ഡൽഹിയിലെ ഭഗ്​വാൻ നഗർ ആ​ശ്രമം പ്രദേശത്ത്​ താമസിക്കുന്ന വിക്രം ബുരഗോഹെനാണ്​ തട്ടിപ്പിന്​ ഇരയായത്​. കാറിന്​ പകരം ബിസ്​കറ്റ്​ ലഭിച്ച വിവരം ഫേസ്​ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു വിക്രം .

‘നിങ്ങൾ ഓർഡർ ചെയ്​തതിന്​ പകരം ബിസ്​കറ്റ്​ ലഭിച്ചാൽ… അപ്പോൾ നിങ്ങൾ ചായയുണ്ടാക്കണം’ -വിക്രം ഫേസ്​ബുക്കിൽ കുറിച്ചു.

“കുട്ടികൾക്ക് വേണ്ടി റീചാർജ്​ ചെയ്യാവുന്ന റിമോട്ട്​ കൺട്രോൾ കാറാണ്​ വിക്രം ഓൺലൈൻ വ്യാപാര സൈറ്റിലൂടെ ഓർഡർ ചെയ്​തത്​. തുടർന്ന് പാക്കേജ്​ പരിശോധിച്ചപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. അത്രയും ചെറുതായിരുന്നു പൊതി. അത്​ തുറന്നുനോക്കിയപ്പോൾ താൻ തട്ടിപ്പിന്​ ഇരയായതായി മനസിലായി. റിമോട്ട്​ കൺട്രോൾ കാറിന്​ പകരം ബിസ്​കറ്റാണ്​ അവർ ഡെലിവറി ചെയ്​തത്​ -“വിക്രം വ്യക്തമാക്കി .

ഇതേ തുടർന്ന് ഓൺലൈൻ വെബ്​സൈറ്റിനെതിരെ പരാതി നൽകിയതായും വിക്രം പറഞ്ഞു . അതെ സമയം പണം തിരികെ നൽകാമെന്ന്​ അറിയിച്ചതായും സംഭവത്തിൽ ഇ കൊമേഴ്​സ്​ ഭീമൻമാർ ​മാപ്പ്​ പറഞ്ഞതായും വിക്രം കൂട്ടിച്ചേർത്തു .

അതെ സമയം കഴിഞ്ഞമാസം മുംബൈയിൽ കോൾഗേറ്റ്​ മൗത്ത്​വാഷ്​ ഓർഡർ ചെയ്ത യുവാവിന്​ 13,000 രൂപയുടെ റെഡ്​മി നോട്ട്​ 10 മൊബൈൽ ഫോൺ ലഭിച്ചിരുന്നു

Leave A Reply