ഉപഭോക്താക്കളെ ആകർഷിക്കുവാൻ വൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര

ഉപഭോക്താക്കളെ ആകർഷിക്കുവാൻ വൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഥാർ ഒഴികെയുള്ള മുഴുവൻ വാഹനങ്ങൾക്കും ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര. ഇതിന്റെ ഭാഗമായി 16,500 രൂപ മുതൽ 3.01 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ജൂൺ 30വരെയാണ് ഓഫർ. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപറേറ്റ് ഡിസ്കൗണ്ട്, അഡീഷണൽ ഓഫറുകൾ എന്നിവ ഉൾപ്പെടെയാണ് മൂന്ന് ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ നൽകുന്നത്. എന്നാൽ, ഡീലർഷിപ്പുകൾ അനുസരിച്ച് ഈ ഓഫറുകളിൽ നേരിയ മാറ്റം വന്നേക്കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ്  എസ്.യു.വിയായ അൾട്ടുറാസിനാണ് ഏറ്റവും വലിയ ആനുകൂല്യം. ബൊലേറൊ എസ്.യു.വിക്കാണ് കുറവ് ഇളവ്.

ജനപ്രിയ എസ്.യു.വി. മോഡലായ XUV500-ന് 1.89 ലക്ഷം രൂപയുടെ ഓഫറാണ് ഒരുക്കിയിട്ടുള്ളത്. 1.13 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 6500 രൂപയുടെ കോർപറേറ്റ് ഓഫർ, 20,000 രൂപയുടെ അഡീഷണൽ ഓഫർ എന്നിവ ഉൾപ്പെടെയാണ് XUV500-ന്റെ ആനുകൂല്യം. 3500 രൂപയുടെ ക്യാഷ് ഓഫറും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3000 രൂപയുടെ കോർപറേറ്റ് ഓഫറുമാണ് ബൊലേറോക്കുള്ളത്.15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4000 രൂപയുടെ കോർപറേറ്റ് ഡിസ്കൗണ്ടും 17,042 രൂപയുടെ മറ്റ് ഓഫറുകളും ഉൾപ്പെടെ 36,042 രൂപയുടെ ആനുകൂല്യങ്ങളാണ് സ്കോർപിയോക്കായി നൽകുന്നത്.

അതേ സമയം, എം.പി.വി. വാഹനമായ മരാസോക്ക് 40,200 രൂപയുടെ ഓഫറാണ് ഒരിക്കിയിട്ടുള്ളത്. 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 5200 രൂപയുടെ കോർപറേറ്റ് ഓഫർ ഉൾപ്പെടെയാണ് ആനുകൂല്യം. മഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വിയായ XUV300-ന് 44,000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 5000 രൂപയുടെ ക്യാഷ് ഓഫർ, 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 4000 രൂപയുടെ കോർപറേറ്റ് ഓഫർ, 10,000 രൂപയുടെ മറ്റ് ഓഫറുകളും ഉൾപ്പെടെയാണിത്. മിനി എസ്.യു.വിയായ KUV100-ന് 61,055 രൂപയുടെ ഓഫറാണ് ഉറപ്പുനൽകുന്നത്. 38,055 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 എക്സ്ചേഞ്ച് ബോണസ്, 3000 രൂപ കോർപറേറ്റ് ഓഫറും ഉൾപ്പെടെയാണിത്.
ഏറ്റവും വലിയ മോഡലായ അൾട്ടുറാസിനാണ് 3.01 ലക്ഷം രൂപയുടെ ഓഫർ ഒരുക്കിയിട്ടുള്ളത്. ഇതിൽ 2.2 ലക്ഷം രൂപയുടെ ക്യാഷ് ഓഫറാണ്. 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 11,500 രൂപയുടെ കോർപറേറ്റ് ഇളവ് 20,000 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെയാണ് അൾട്ടുറാസിന് മൂന്ന് ലക്ഷം രൂപയുടെ ഓഫർ ഒരുക്കിയിട്ടുള്ളത്. ജൂൺ 30വരെയുള്ള ഓഫറുകൾക്ക് മാത്രമാണ് ഇത് ബാധകം.

Leave A Reply