വംശീയ വിദ്വേഷ ബാനർ ഉയർത്തിയ സംഭവത്തിൽ, യുവേഫ അന്വേഷണം

വംശീയ വിദ്വേഷ ബാനർ ഉയർത്തിയ സംഭവത്തിൽ, യുവേഫ അന്വേഷണം

ഹംഗറി ആരാധകർ വംശീയ വിദ്വേഷ ബാനർ ഉയർത്തിയ സംഭവത്തിൽ യുവേഫ അന്വേഷണം നടത്തും. യുറോകപ്പ് മത്സരത്തിനിടയിലായിരുന്നു സംഭവം. പോ‌ര്‍ച്ചുഗലിനെതിരായ ആദ്യ മത്സരത്തിനിടെ ഹംഗറി ആരാധകരില്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനെതിരെ ബാനറുകള്‍ ഉയ‌ര്‍ത്തിയിരുന്നു. ഫ്രാന്‍സിനെതിരായ ഹംഗറിയുടെ രണ്ടാമത്തെ യൂറോ മത്സരത്തിനിടെ കളിക്കാര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി ഇരിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവുമായി ഹംഗറി ആരാധകര്‍ സ്റ്റേഡിയത്തിനു പുറത്ത് പ്രകടനം നടത്തിയിരുന്നു. വര്‍ഗ്ഗീയ വിദ്വേഷത്തിനെതിരായ പ്രതിഷേധമെന്ന നിലക്കാണ് കളിക്കാര്‍ ഗ്രൗണ്ടില്‍ മത്സരത്തിനു മുൻപായി മുട്ടില്‍ ഇരുന്നത്.

ഈ രണ്ട് സംഭവങ്ങളുമാണ് യുവേഫ അന്വേഷിക്കുന്നതിനായിതീരുമാനിച്ചിരിക്കുന്നത്. വംശീയ വിദ്വേഷങ്ങള്‍ ഉയര്‍ത്തുന്ന സംഭവങ്ങള്‍ ഹംഗറിയില്‍ പതിവാണ്. കഴിഞ്ഞ ആഴ്ച ട്രാന്‍സ്ജെന്‍ഡറുകളെയും, ലിംഗമാറ്റ ശസ്ത്രക്രിയകളെയും അനുകൂലിക്കുന്ന ഒരുതരത്തിലുമുള്ള പ്രചാരണങ്ങള്‍ സ്കൂളുകളില്‍ നടത്തരുതെന്ന് ഹംഗറി പാര്‍ലമെന്റ് ബില്‍ പാസാക്കിയിരുന്നു. ഇതിനെതിരെ അവിടുത്തെ സാംസ്കാരിക സമിതികള്‍ പ്രതിഷേധവും നടത്തിയിരുന്നു.

Leave A Reply