ബയോവെപ്പൺ പരാമർശം; ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യുമെന്ന് റിപ്പോർട്ടുകൾ

ബയോവെപ്പൺ പരാമർശം; ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യുമെന്ന് റിപ്പോർട്ടുകൾ

രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്ന സംവിധായിക ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും. കവരത്തി പൊലീസ് നാളെ 10.30ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് എസ്പി ഓഫീസിൽ ഐഷയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

മുൻകൂർജാമ്യം തേടിയ ഐഷയോട് ഹൈക്കോടതിയാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിര്‍ദേശം നല്‍കിയത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി നിർദേശവും നൽകിയിട്ടുണ്ട്. ബയോവെപ്പൺ പരാമർശം നടത്തിയതിന്‍റെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് സി.അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലീസിൽ പരാതി നൽകിയത്.

Leave A Reply