വെയ്ൽസിന്റെ പ്രകടനം വിലയിരുത്തി ക്യാപ്റ്റൻ ബെയ്ൽ

വെയ്ൽസിന്റെ പ്രകടനം വിലയിരുത്തി ക്യാപ്റ്റൻ ബെയ്ൽ

പ്രീ ക്വാർട്ടറിൽ കടന്ന ടീമിന്റെ പ്രകടനം അഭിമാനമെന്ന് ക്യാപ്റ്റന്‍ ഗരെത് ബെയ്ല്‍. തന്റെ ടീമിനെക്കുറിച്ചുള്ള ക്യാപ്റ്റന്റെ വിലയിരുത്തൽ ഇങ്ങനെ

“യൂറോകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇറ്റലിയോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ വെയില്‍സിനായിഇന്നലെ ഇറ്റലിക്ക് എതിരായ മത്സരം ഏറെ പ്രയാസകരമായിരുന്നുവെന്ന് അറിയാമായിരുന്നു. കുറേ മത്സരങ്ങള്‍ തുടര്‍ച്ചായി കളിച്ച്‌ തളര്‍ന്നിരിക്കുകയാണ് ഭൂരിഭാഗം താരങ്ങളും. എന്നിട്ടും ഗംഭീര പ്രകടനം ടീം നടത്തി. ഈ പ്രകടനത്തില്‍ അഭിമാനം മാത്രമാണുള്ളത്.ഇന്നലെ ചുവപ്പ് കാര്‍ഡ് കൂടെ കിട്ടിയത് കൊണ്ട് വെയില്‍സ് ബുദ്ധിമുട്ടേണ്ടി വന്നു. ഇനി വിശ്രമിച്ച ശേഷം അടുത്ത റൗണ്ടിനായി തയ്യാറെടുക്കേണ്ടതുണ്ട്” പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാകും വെയില്‍സ് നേരിടുന്നത്.

Leave A Reply