ഖത്തർ ലോകകപ്പ് – ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

ഖത്തർ ലോകകപ്പ് – ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

ലോകത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടയിലും, ഖത്തര്‍ ലോകകപ്പ് 2022 മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് വ്യക്തമാക്കി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബില്‍ ഖലീഫ ബില്‍ അബ്ദുള്‍ അസീസ് അല്‍താനി. കോവിഡ് പ്രതിസന്ധിക്കിടയിലും ലോക കപ്പിനായുള്ള ഒരുക്കങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ തന്നെ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിന്റെ തുടക്കത്തില്‍ ഒരുക്കങ്ങളുടെ വേഗത അല്പം കുറഞ്ഞെങ്കിലും നേരത്തെ ആരംഭിച്ചതിനാല്‍ ആ വിടവ് നികത്താന്‍ സാധിച്ചു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഉള്‍പ്പെടെ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു.

ലോകകപ്പിനെത്തുന്നവരെ സ്വീകരിക്കുന്നതിനായി മികച്ച ഗതാഗത സംവിധാനം, താമസ സൗകര്യങ്ങള്‍ ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഖത്തറിലെ പല സ്റ്റേഡിയങ്ങളും പ്രവര്‍ത്തനം സജ്ജമായിമായെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ മാധ്യമ എഡിറ്റർമാരുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Leave A Reply