മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് വിസ്മയയുടെ അമ്മ

മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് വിസ്മയയുടെ അമ്മ

എന്റെ മകൾ വിസ്‌മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വിസ്മയുടെ ‘അമ്മ. മകൾ ആത്മഹത്യ ചെയ്തു എന്നത് ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചു. ഭർത്താവ് കിരൺ മകളെ നിരന്തരം മർദിച്ചിരുന്നതായി വിസ്മയ പറഞ്ഞിരുന്നു.

പഠനം, ജോലി തുടങ്ങിയ സ്വപനങ്ങളുമായി മകൾ മുന്നോട്ട് പോകുന്നതിനിടെയാണ് മരണ വാർത്ത ഇപ്പോൾ പുറത്തുവരുന്നത് . വിസ്മയയ്ക്ക് പഠിക്കാൻ പണം കിരൺ നൽകിയിരുന്നില്ലെന്നും അമ്മ വ്യക്തമാക്കി.

Leave A Reply