”അവർക്ക് ഇപ്പോൾ സുരക്ഷാ ആവശ്യമാണ്”; ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ്

”അവർക്ക് ഇപ്പോൾ സുരക്ഷാ ആവശ്യമാണ്”; ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ്

ഒറ്റയ്ക്ക് താമസിച്ചു വരുന്ന പ്രായമായവരുടെ സുരക്ഷ ഉറപ്പുവരുത്താനായി പ്രത്യേക നിരീക്ഷണത്തിന് പൊലീസ് തയ്യാറാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറത്ത് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന രണ്ട് വൃദ്ധർ മരിച്ചതോടെയാണ് പൊലീസ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. ഇത്തരം വീടുകൾ കേന്ദ്രീകരിച്ച് രാത്രികാല പോലീസ് പട്രോളിങ് നടത്തുമെന്നും തൃശൂർ ഡി.ഐ.ജി വ്യക്തമാക്കി.

നമ്മുടെ നാടിനെ തന്നെ നടുക്കിയ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നിരിക്കുന്നത്. രണ്ടും പ്രായമായവർ ആണ്. തനിച്ച് താമസിക്കുന്നവർ. കുറ്റിപ്പുറം നടുവട്ടത്ത് കുഞ്ഞിപ്പാത്തുമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയത് പണം അപഹരിക്കാൻ വേണ്ടിയായിരുന്നു. പിടിയിലായ പ്രതി മുഹമ്മദ് ഷാഫി തന്നെ ഇക്കാര്യം പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റിപ്പുറത്ത് തന്നെ കടകശേരിയിൽ ഇയ്യാത്തുട്ടിയുടെ മരണവും കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.

Leave A Reply