ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ വിഹിതം നൽകി റിട്ട.വില്ലേജ് ഓഫീസർ

ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ വിഹിതം നൽകി റിട്ട.വില്ലേജ് ഓഫീസർ

ഇടുക്കി: പെൻഷൻ തുകയുടെ ഒരു വിഹിതം എല്ലാ മാസവും ദുരിതാ ശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ച് മാതൃകയായി ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പെന്‍ഷന്‍ തുകയില്‍ നിന്ന്ആജീവനാന്തം 2000 രൂപ വീതം നല്‍കാന്‍ സമ്മതപത്രം കൊടുത്തത് റിട്ട: വില്ലേജ് ഓഫീസര്‍ . തൊടുപുഴ മഠത്തിക്കണ്ടം പുത്തന്‍ പുരയില്‍ പി.നാരായണന്‍ നായരാണ്.

അടുത്ത മാസം മുതല്‍ പെന്‍ഷനില്‍ നിന്നുള്ള തുകയില്‍ ദുരിതാശ്വാസത്തിനായി ഒരു വിഹിതം മാറ്റിവെയ്ക്കുക. ഇതു സംബന്ധിച്ച സമ്മതപത്രം തൊടുപുഴ സബ് ട്രഷറി ഓഫീസര്‍ കെ.എന്‍. തങ്കച്ചന് കൈമാറി. കൊവിഡ് മഹാമാരി മൂലം സര്‍ക്കാരിന് ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഒരു സഹായമാകട്ടെയെന്ന് കരുതിയാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave A Reply