ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണിയിലെ നേട്ടം രാജ്യത്തെ ഓഹരി സൂചികകൾക്ക് ശക്തി പകർന്നു .നിഫ്റ്റി 15,800ന് മുകളിലെത്തി. 235 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 52,809ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 76 പോയന്റ് ഉയർന്ന് 15,822ലുമെത്തി.

ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, ടൈറ്റാൻ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്‌സി, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

അതെ സമയം ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, നെസ് ലെ, പവർഗ്രിഡ് കോർപ്, എച്ച്‌സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് 1.9ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 1.2ശതമാനവും നേട്ടത്തിലാണ്.

Leave A Reply