”എന്റെ മകൾക്ക് നീതി കിട്ടണം…അവർ കൊന്നതാണ്”: പ്രതികരണവുമായി വിസ്‌മയുടെ അച്ഛന്‍

”എന്റെ മകൾക്ക് നീതി കിട്ടണം…അവർ കൊന്നതാണ്”: പ്രതികരണവുമായി വിസ്‌മയുടെ അച്ഛന്‍

കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയെ ഇന്നലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം തന്നെയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് വിസ്മയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ രംഗത്ത്. ഇങ്ങനെ ഉള്ള ഒരു ഭര്‍ത്താവിനെ ഇനി നമുക്ക് വേണ്ട, അച്ഛനും ചേട്ടനും നോക്കുമെന്ന് മകളോട് നേരെത്തെ പറഞ്ഞതാണ്.

അവള്‍ ആത്മഹത്യ ചെയ്യില്ല ഉറപ്പാണ്. കൊന്നുകളഞ്ഞതാണെന്നും വിസ്മയയുടെ അച്ഛന്‍ വ്യക്തമാക്കുന്നു.എന്റെ മകൾക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംഭവത്തിൽ വിസ്മയയുടെ ഭർത്താവ് കിരൺ കുമാര്‍ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Leave A Reply